Home Headline ഒരു കൈത്താങ്ങ്- ഭവനനിർമ്മാണ പദ്ധതി

ഒരു കൈത്താങ്ങ്- ഭവനനിർമ്മാണ പദ്ധതി

134

പുതുവേലി: KCC പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരു കൈത്താങ്ങ് ഭവന നിർമ്മാണ പദ്ധതിയുടെ രണ്ടാമത്തെ വീട് നിർമ്മിക്കുന്നതിന് കരിപ്പാടം ഇടവകയിലെ ഒരു കുടുംബത്തെ തിരഞ്ഞെടുക്കുകയും 22/ 01/ 2023 ഞായറാഴ്ച യൂണിറ്റ് പ്രസിഡന്റ് ആൽവിൻ ചിറയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 5 ലക്ഷം രൂപയുടെ ചെക്ക് അതിരൂപത സെക്രട്ടറി ശ്രീ. ബേബി മുളവേലിപ്പുറം ഗുണഭോക്താവിന് നല്കി. ഫാ. ജോൺ കണിയാർകുന്നേൽ, ശ്രി. ബാബു പറമ്പടത്തുമല, ജോൺ തെരുവത്ത്, ടോം കരികുളം, MC കുര്യാക്കോസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ബിജോ ഞാറക്കാട്ടിൽ, ഷൈജു പുനമ്പിൽ, സിജു മുളയാനിക്കൽ, ടോം കീപ്പാറയിൽ, ജോർജ് കൊറ്റംകൊമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.