മാനന്തവാടി: മാനന്തവാടിയിൽ വച്ച് നടന്ന 23-ാമത് വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട്ടിലെ ആദ്യ ‘ബോഡി ബിൽഡിംഗ് വുമൺ’ ആയി അലീന ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. നടവയൽ സി.എം കോളജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പുളിഞ്ഞാൽ ഇടവക വണ്ടംകുഴി രാജു ബൈജി ദമ്പതികളുടെ മകളാണ് അലീന. വെള്ളമുണ്ട ബ്ലാക്ക് സ്ക്വാഡ് ഇന്റർനാഷണൾ മൾട്ടി ജിമ്മിൽ ആണ് പരിശീലനം.