മാനന്തവാടി: പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ മകന്‍ സാജന്‍ തോമസിന് വനം വകുപ്പില്‍ താത്കാലിക ജോലിക്കായി
നിയമന ഉത്തരവ് നല്‍കി. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍മുട്ടി ഇക്കോടൂറിസം സെന്ററിന്റെ
നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ജോലി. പുതുശ്ശേരി ആലക്കലിലെ തോമസിന്റെ വീട്ടിലെത്തി ഒ.ആര്‍ കേളു എംഎല്‍എ, നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ എന്നിവര്‍ ചേര്‍ന്നാണ് ഉത്തരവ് കൈമാറിയത്. തോമസിന്‍െറ ആശ്രിതര്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന് കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത വനം മന്ത്രി എ.കെ ശശീന്ദ്രനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.