പുതുവേലി: KCC പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ സന്യാസ വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന (പുതുവേലി സെന്റ്. ജോസഫ് മഠത്തില്‍ സേവനം ചെയ്യുന്ന) സി. എത്സി ടോം SJC, സി. റോസിറ്റ SJC എന്നിവരെ യൂണിറ്റ് പ്രസിഡന്റ് ആല്‍വിന്‍ ചിറയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ KCC അതിരൂപത ട്രഷറര്‍ ശ്രീ. ജോണ്‍ തെരുവത്ത് മെമന്റോ നല്കി ആദരിച്ചു. അതിരൂപത ഭാരവാഹികള്‍ ആശംസ അര്‍പ്പിക്കുകയും യൂണിറ്റ് ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്കുകയും ചെയ്തു.