Home Headline മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍ പരി. കന്യകാമാതാവിന്റെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും...

മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍ പരി. കന്യകാമാതാവിന്റെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

306

മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.തോമാശ്ലീഹായുടെയും പ്രത്യേക മദ്ധ്യസ്ഥയായ പരി. കന്യകാമാതാവിന്റെയും തിരുനാള്‍ സംയുക്തമായി 2023 ഫെബ്രുവരി 18, 19 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫാ.ജിന്‍സ് നെല്ലിക്കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന. ഫാ.ജോസ് പൂതൃക്കയില്‍ സന്ദേശം നല്‍കും. 7 മണിക്ക് ലദീഞ്ഞ് തേക്കുംപാലം കുരിശുപളളിയില്‍ തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 8.30 ന് വി.കുര്‍ബാനയുടെ ആശീര്‍വാദം (വെരി റവ.ഫാ.ജോണ്‍ ചേന്നാകുഴി).

പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ. അലക്‌സ് ഓലിക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.റെജി പുല്ലുവട്ടം, ഫാ.സാര്‍ഗന്‍ കാലായില്‍, ഫാ.ലിജോ കൂടത്തിനാല്‍, ഫാ.സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ വെരി.റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം (വെരി.റവ.ഫാ സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പേല്‍).