കോട്ടയം: കാരിത്താസ് ഹോസ്പിറ്റല്‍ കളത്തിപ്പടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതി രൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലകാട്ട് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. അതിരൂപത സഹായ മെത്രാനും കാരിത്താസ് ആശുപത്രി ട്രസ്റ്റ് ചെര്‍മാനുമായ
മാര്‍ ജോസഫ് പണ്ടാരശ്ശേരിലില്‍, തോമസ് ചാഴിക്കാടന്‍ എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, വിജയപുരം പഞ്ചായത്തു പ്രസിഡന്‍റ് സോമന്‍കുട്ടി,
കാരിത്താസ് ആശുപത്രി ഡയക്ടര്‍ റവ ഡോ ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർ ഫാ.ജിനു കാവിൽ എന്നിവര്‍ സംബന്ധിച്ചു. ജില്ലയില്‍ തന്നെ കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റിന്‍്റെ നാലാമത്തെ ആശുപത്രിയാണ് കളത്തിപ്പടിയിലേത്. പതിനാലോളം പ്രധാന വിഭാഗങ്ങളുടെ സേവനം കളത്തിപ്പടിയില്‍ ലഭ്യമാകും. മുഴുവന്‍ സമയ അത്യാഹിത വിഭാഗം, ഹോം കെയര്‍ പരിരക്ഷ, വീഡിയോ കണ്‍സള്‍ട്ടേഷന്‍ തുടങ്ങി ജനങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും സദാ സന്നദ്ധമായിരിക്കും കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍. ആധുനിക ചികിത്സാ സംവിധാനങ്ങളും, സ്വാന്തന പരിചരണവും മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരിത്താസ് കളത്തിപ്പടിയില്‍ സജ്ജമായിരിക്കുന്നതെന്ന് ആശുപത്രി ഡയക്ടര്‍ റവ.ഡോ ബിനു കുന്നത്ത് പറഞ്ഞു.