Home Headline മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍ കോവിഡ്-19 മൃതസംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കി കെ.സി.വൈ.എല്‍ ടാസ്ക്...

മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍ കോവിഡ്-19 മൃതസംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കി കെ.സി.വൈ.എല്‍ ടാസ്ക് ഫോഴ്സ്.

1193

കോട്ടയം അതിരൂപതയിലെ നാലാമത് കോവിഡ്-19 മൃതദേഹ സംസ്കാരം കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക് ഇടവകയിൽ 27/10/2020ൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു. കൈപ്പുഴ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ, മാന്നാനം ഇടവക വികാരി ഫാ. ജോബി കാച്ചനോലിക്കൽ, എന്നിവർ കാർമ്മികത്വം വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപത പ്രസിഡൻ്റ് ലിബിൻ ജോസ് പാറയിൽ, ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ, ഇരവിമംഗലം ഇടവകാംഗമായ തോമസുകുട്ടി ജോസ് അരീച്ചിറ, മോനിപ്പള്ളി ഇടവകാംഗമായ സ്റ്റീഫൻ അബ്രാഹം ശൗര്യംമാക്കിൽ എന്നിവർ നേതൃത്വം നൽകി.