Home Headline പ്രതികൂല സാഹചര്യങ്ങളിലും സത്യത്തെ മുറുകെ പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌.

പ്രതികൂല സാഹചര്യങ്ങളിലും സത്യത്തെ മുറുകെ പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌.

678

കോട്ടയം: പ്രതികൂല സാഹചര്യങ്ങളിലും സത്യത്തെ മുറുകെ പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌. ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്‌ദി വര്‍ഷാചരണത്തിന്റെ ഭാഗമായി ഇടയ്‌ക്കാട്ട്‌ ഫൊറോനാപള്ളിയില്‍ നടത്തിയ പുനരൈക്യ അനുസ്‌മരണദിനാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു സന്ദേശം നല്‌കുകയായിരുന്നു പിതാവ്‌. ഏതു പ്രതികൂല സാഹചര്യങ്ങളിലും സത്യത്തെ കൈവിടാതെ മുറുകെപ്പിടിച്ച പാരമ്പര്യമാണ്‌ നമ്മുടെ പൂര്‍വികര്‍ക്കുള്ളതെന്നും അതിനാല്‍ സത്യമല്ലാത്ത പ്രചരണങ്ങളില്‍ വശംവദരാകാതെ സത്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ ഈ കാലഘട്ടത്തിലെ പ്രതികൂല സാഹചര്യങ്ങളിലും നമുക്ക്‌ സാധിക്കണമെന്നും പിതാവ്‌ പറഞ്ഞു. നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കോട്ടയം അതിരൂപതയിലെ മലങ്കര വിഭാഗത്തില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അതിരൂപത ചാന്‍സിലറും ഇടയ്‌ക്കാട്ട്‌ പള്ളി വികാരിയുമായ ഫാ. ജോണ്‍ ചേന്നാക്കുഴി പ്രോഗ്രാമിന്‌ നേതൃത്വം നല്‌കി.