Home Wedding Anniversary 75th Wedding Anniversary of E.C Mathew and Mariyakutty Mathew Ellankil, Uzhavoor

75th Wedding Anniversary of E.C Mathew and Mariyakutty Mathew Ellankil, Uzhavoor

406

E.C Mathew and Mariyakutty Mathew Ellankil, Uzhavoor വിവാഹജീവിതത്തിന്റെ 75 വർഷങ്ങൾ… 26th November 2020. ഉഴവൂർ എള്ളങ്കിൽ വീട്ടിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് 1945 ൽ ഒരു വിവാഹം നടന്നു. കരിംങ്കുന്നം,വടക്കുമുറി പള്ളി ഇടവകയിൽപെട്ട മറ്റപ്പള്ളിൽ മറിയം എന്ന് വിളിക്കുന്ന മറിയകുട്ടിയെ തന്റെ 14 മത്തെ വയസ്സിൽ, ഉഴവൂർ ഇടവക എള്ളങ്കിൽ കുഞ്ഞുമത്തായി എന്ന് വിളിക്കുന്ന മാത്യു കയ്യ്പിടിച്ചു കൊണ്ടു വന്ന ദിവസത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. അന്നും ഇന്നും സുന്ദരനും സുന്ദരിയും ആയ നമ്മുടെയെല്ലാം പ്രീയപ്പെട്ട അപ്പച്ചനും അമ്മച്ചിക്കും വിവാഹ ജൂബിലി ആശംസകൾ. അന്നത്തെ കാലത്തു വാഹനങ്ങൾ ഇല്ല. വിവാഹത്തിന് കാള വണ്ടിയിൽ ആണ് വന്നത് എന്ന് അമ്മച്ചി പറഞ്ഞത് ഓർക്കുന്നു. പിന്നീട് വടക്കുമുറി- ഉഴവൂർ വലിയ ഒരു ദൂരം ഒന്നുമല്ല എന്ന് പറയും. രാവിലെ ചൂട്ടും കത്തിച്ചിറങ്ങി, നെല്ലാപ്പാറ കേറ്റം കേറി, കുണിഞ്ഞിമല ഇറങ്ങി, രാമപുരത്തു പള്ളിയിൽ നേർച്ചയിട്ട്, കൂടപ്പലം, പാറത്തോട് കേറ്റവും കയറി ഉഴവൂരിൽ എത്തുമ്പോൾ നേരം 10 മണിപോലും ആവില്ല. ആ നടപ്പിന് ഒരു മടിയും തോന്നുകയും ഇല്ല. അന്നത്തെ കാലത്തെ ഭുപ്രമാണികൾ ആയിരുന്നു, വടക്കുംമുറി മറ്റപ്പളിയിൽ അപ്പനും ഉഴവൂർ എള്ളങ്കിൽ വലിയഅപ്പനും. എന്റെ സ്കൂൾ കാലഘട്ടസമയത്തു, മറ്റപ്പിള്ളിലെ, തറവാട്ടിൽ പോയിട്ടുണ്ട്. നെല്ല്, കപ്പ, തെങ്ങാ, കുരുമുളക്, കൂടാതെ തേനീച്ച കൂടുകൾ ധാരാളം ഉണ്ടായിരുന്നു അവിടെ. അപ്പന്റെ പ്രധാന ശീലം തേൻ കുടിക്കൽ തന്നെ. 100 നു മുകളിൽ പ്രായം ചെന്നാണ് മരിച്ചത്. അപ്പന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്. അത്പോലെ തന്നെയാണ്, എള്ളങ്കിൽ വീട്ടിലെയും ഭൂസ്വത്തുക്കൾ. അന്നത്തെ ഭൂപ്രമാണിമാരിൽ “മണ്ണൂർ അപ്പൻ” പ്രധാനി ആയിരുന്നു. അപ്പൻ മണ്ണൂർതറവാട്ടിൽ ആയിരുന്നു താമസം. മകൻ കുഞ്ഞുമത്തായിക്കു, റോഡ് സൈഡിൽ അറയും, നിറയും ഉള്ള ഒരു വീട് വെച്ചു, മറിയകുട്ടിയുമായി താമസം തുടങ്ങി. ഇട്ട്മൂടാൻ നെല്ലും, കപ്പ, തേങ്ങാ, അങ്ങനെ എല്ലാം എല്ലാം. അപ്പച്ചനും പണിക്കാരും, രാവേറെ പണിയെടുക്കും. വൈകുന്നേരം ചാരായം, അല്ലെങ്കിൽ കള്ള് നിർബന്ധം. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുന്നെ നെറ്റിയിൽ കുരിശു വരക്കും. അത് എന്നാ പൂസായിട്ടിരുന്നാലും. ഉച്ചക്ക് വീട്ടിൽനെല്ല് കുത്തിഎടുക്കുന്ന ചോറും, മീൻ/പോത്തു കറി കൂടാതെ മോരും നിർബന്ധം. കറി ചെറിയ പാത്രത്തിൽ കൊടുക്കണം. കട്ടി തൈർ/മോരില്ലങ്കിൽ, അപ്പച്ചൻ തെറിപറഞ്ഞു കാത്പൊട്ടിക്കും. കുടുംബത്തിൽ അല്പ്പം വഴക്കും തെറിയും ഇല്ലങ്കിൽ പിന്നെ അന്നത്തെ കാലത് എന്തോന്നാല്ലേ.

അപ്പച്ചൻ ഒരു പേറു മുറി ഉണ്ടാക്കി എന്ന് വേണമെങ്കിൽ പറയാം. കാരണം അമ്മച്ചി 8 മക്കളെ പ്രസവിച്ചു. 4 ആണും 4 പെണ്ണും. സൈമൻ(പരേതൻ), കുഞ്ഞുകുട്ടപ്പൻ, ശാന്തമ്മ, ആൻസി, എലസ്സി, ജോസ്, സാലി, കുഞ്ഞുമോൻ. സഭാരീതിയിൽ തന്നെ, എല്ലാവരും വിവാഹം കഴിച്ചു. അവർക്കെല്ലാം മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ആയി കൊണ്ടിരിക്കുന്നു. മക്കളുടെ വിവാഹത്തിന് ശേഷം, അമ്മച്ചിക്കു തിരക്കു കൂടി. പേറ് മുറിക്കു റെസ്റ്റില്ല. ഒരാൾ പ്രസവിച്ചു പോയി കഴിഞ്ഞാൽ, അടുത്ത ആൾ റെഡി ആയി വന്നിരിക്കും. അപ്പച്ചൻ, ഈ പെൺമക്കളെ കൊണ്ട്, കാരിമാക്കി തോട് കടന്നു, ഉഴവൂർ ആശുപത്രിയിൽ, എത്തുന്നതിനുമുന്നേ, പ്രസവിച്ചിട്ടുണ്ട്ന്നു പറഞ്ഞത് ഓർക്കുന്നു. അമ്മച്ചിക്കു, അമ്മച്ചിയുടെ അപ്പൻ ചെയ്തു കൊടുത്തപോലെ തന്നെ പ്രസവശുശ്രുഷ ചെയണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഓരോ പ്രസവം കഴിയുമ്പോൾ ആട്ടിൻ സൂപ്പ് നിർബന്ധം. എന്തൊക്കെ പറഞ്ഞാലും, എള്ളങ്കിൽ, ഇന്നും സൂക്ഷിക്കുന്ന ആ പഴയ വീട് ഒരു രാശിഉള്ള വീട് തന്നെ ആയിരുന്നു. അത്താഴത്തിനു മുന്നേ, മക്കളെ കൂട്ടി, അപ്പൻ രൂപകൂടിൽപിടിച്ചു കൊണ്ടുനടത്തുന്ന പ്രാർത്ഥനകേട്ടാൽ ദൈവം തമ്പുരാൻ ഇറങ്ങി വരും. അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ രുചി ഏറ്റവും കൂടുതൽ അറിഞ്ഞത്, കൊച്ചുമക്കളിൽ എനിക്ക് തന്നെ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ, ഉണ്ടായ ഒരു അപകടത്തിൽ, എന്നെ ശുശ്രഷിച്ചത് അമ്മച്ചി ആയത് കൊണ്ട്, എള്ളങ്കിൽ വീട്ടിൽ എനിക്ക് കൂറേകാലം താമസിക്കാൻ സാധിച്ചു. അന്ന് അമ്മച്ചിയുടെ ഒരു കഷ്ട്ടപാട്ന്ന് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു. തേങ്ങാ കൊത്തിയിട്ട ഉണക്കമീൻ കറിയും, ചെമ്മീൻ പൊടിയും കഴിച്ചത്തിന്റെ രുചി ഒന്ന് വേറെ തന്നെ. അത് പോലെ കണ്ടതിൽ പണിക്കർക്ക്, കഞ്ഞിയും കപ്പയും കൊണ്ട്, കൂടുതൽ കാലം പോകുവാൻ എനിക്ക് സാധിച്ചു.