Home Headline ഡൽഹി ക്നാനായ ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

ഡൽഹി ക്നാനായ ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

755

ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആറു കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി. നജഫ്ഗട്ടിലുള്ള മോർണിംഗ് സ്റ്റാർ ദൈവാലയത്തിൽ രാവിലെ പത്തുമണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. അഴകുളത്തിൽ ബഹുമാനപ്പെട്ട ബിജുവച്ചന്റെ സാന്നിധ്യത്തിൽ വെട്ടുവേലിൽ ബഹുമാനപ്പെട്ട സ്റ്റീഫനച്ഛൻ തിരു കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും വെള്ളാപ്പള്ളിക്കുഴിയിൽ ബഹുമാനപ്പെട്ട ജോസഫച്ചൻ സന്ദേശം നൽകുകയും ചെയ്തു . ബഹുമാനപ്പെട്ട ഫാ. സ്റ്റാൻലി കോഴിച്ചിറയുടെ ആദിത്യ മികവിൽ നടത്തപ്പെട്ട ശുശ്രൂഷകളുടെ പിന്നിൽ കൈക്കാരൻമാരുടെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മാതാപിതാക്കന്മാരുടെയും സഹകരണം ഉണ്ടായിരുന്നു. ഡൽഹിയിൽ ക്നാനായ കത്തോലിക്ക ചാപ്ലയൻസി സ്ഥാപിതമായതിനുശേഷം ആദ്യമായി നടത്തപ്പെട്ട കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം ഏവർക്കും നവ്യാനുഭവം ആയിരുന്നു.