കോട്ടയം: അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ഫൊറോനയില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമുദായാംഗങ്ങള്‍ക്ക് സ്വീകരണം സംഘടിപ്പിച്ചു. അരീക്കര സെന്റ് റോക്കീസ് പാരിഷ് ഹാളില്‍ നടത്തപ്പെട്ട ചടങ്ങില്‍ കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് അഡ്വ. ജേക്കബ്ബ് സൈമണ്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി ഉഴവൂര്‍ ഫൊറോനയിലെ പഞ്ചായത്തു മെമ്പര്‍മാരെ ആദരിച്ചു. കെ.സി.സി. ഉഴവൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ നെടുന്തുരുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, കെ.സി.ഡബ്ല്യു.എ ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ്, കെ.സി.വൈ.എല്‍ ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സെബിന് സൈമണ്‍, കെ.സി.സി ഉഴവൂര്‍ ഫൊറോന സെക്രട്ടറി എം.സി. കുര്യാക്കോസ്, ഫിലിപ്പ് പുള്ളോലില്‍ എന്നിവര്‍ പ്രസംഗിച്ചു.