Home Europe കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് ആഘോഷവും, വാർഷിക പൊതുയോഗവും നടത്തി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് ആഘോഷവും, വാർഷിക പൊതുയോഗവും നടത്തി

269

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ) ക്രിസ്മസ് ആഘോഷവും വാർഷിക പൊതുയോഗവും ജനുവരി 15th 2021 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ച് ലൈവ് സ്ട്രീം വഴി സംഘടിപ്പിച്ചു. വിർച്യുലായി എത്തിച്ചേർന്ന കുവൈറ്റിലെ ഇന്ത്യൻ അബ്ബാസിഡർ മിസ്റ്റർ സിബി ജോർജ് പ്രസ്തുത പ്രോഗ്രാം ഉൽഖാടനം ചെയ്യുകയും അഭിവന്ദ്യ ബിഷപ്പ്മാരായ മാർ മാത്യു മൂലക്കാട്ടും മാർ ജോസഫ് പണ്ടാരശ്ശേരിയും ആശംസകൾ അറിയിച്ചു വീഡിയോ സന്ദേശങ്ങൾ നൽകുകയും ചെയ്തു. കോവിഡ്-19 ന്റെ നിയന്ത്രണത്തിന് വിധേയമായി നടത്തിയ പ്രോഗ്രാമിൽ സംഘടനയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഈ അവസരത്തിൽ ഫാദർ പ്രകാശ് കാഞ്ഞിരത്തിങ്കലിന്റെ സാന്നിധ്യം കൊണ്ട് വേദി മനോഹരമാക്കി. തുടർന്ന് വരണാധികാരിയുടെ നേതൃത്വത്തിൽ 2021 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളായ ശ്രീ ജോബി ജോസ് ചാമംകണ്ടയിൽ പ്രസിഡന്റ് ആയും, ശ്രീ ടെനി എബ്രഹാം കുപ്ലികാട്ടു ജനറൽ സെക്രട്ടറി ആയും, ശ്രീ സോജൻ തോമസ് പഴയപള്ളിൽ ട്രെഷറർ ആയും വേദിയിലേക്ക് ക്ഷണിക്കപ്പെട്ടു സത്യപ്രതിജ്ഞ നടത്തുകയും ചെയ്തു. മനോഹരമായ ഒരു വേദി ഒരുക്കുവാൻ കാരണമായ സംഘടനയിലെ അംഗങ്ങൾക്കും അതോടൊപ്പം കമ്മിറ്റിങ്ങൾക്കു എല്ലാവര്ക്കും നന്ദി പ്രകാശനത്തോട് കൂടി ദേശീയ ഗാനം പാടി പരിപാടികൾക്ക് വിരാമം ഇട്ടു.