Home America ചിക്കാഗോ കെ..സി.വൈ.എല്‍- ന് പുതിയ നേതൃത്വം

ചിക്കാഗോ കെ..സി.വൈ.എല്‍- ന് പുതിയ നേതൃത്വം

368

ചിക്കാഗോ: കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ആദ്യമായി KCYL ചിക്കാഗോ 2021 ജനുവരി 2 ശനിയാഴ്ച തികഞ്ഞ അച്ചടക്കത്തോടെയും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടും തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി സോളമൻ (ഫിൽ) എടാട്ട്, ജയ്ഡൻ കല്ലിടിക്കിയിൽ എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥികൾ. അഞ്ഞൂറിലധികം വോട്ടർമാർ ബാലറ്റ് രേഖപ്പെടുത്താൻ എത്തി, തിരഞ്ഞെടുപ്പിൽ സോളമന്റെ ടീം വിജയിച്ചു. പുതിയ KCYL ചിക്കാഗോ ബോർഡിൽ സോളമൻ (ഫിൽ) എടാട്ട് (പ്രസിഡന്റ്), ജോഷ്വ എലവുങ്കൽ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ആൻഡ്രിയ നന്തികാട്ട് (ജനറൽ വൈസ് പ്രസിഡന്റ്), കെയ്‌ല വിരുത്തിക്കുളങ്ങര (സെക്രട്ടറി), സാം തുരുത്തുവേലിൽ (ട്രഷറർ), ലിയ നെല്ലാമറ്റം (ജോയിന്റ് സെക്രട്ടറി) അനുഷാ കുന്നത്തു കിഴക്കേതിൽ (ജോയിന്റ് സെക്രട്ടറി), അലക്സ് ചക്കാലക്കൽ (പബ്ലിക് റിലേഷൻസ് ഓഫീസർ), ടോബി കൈതക്കത്തൊട്ടിയിൽ (റെപ്രസെൻറ്ററ്റിവ്), താര കണ്ടാരപ്പള്ളിൽ (റെപ്രസെൻറ്ററ്റിവ്), ഡെറിക് തച്ചേട്ട് (റെപ്രസെൻറ്ററ്റിവ്), ഇസബെൽ പടിക്കപ്പറമ്പിൽ (റെപ്രസെൻറ്ററ്റിവ്) എന്നിവരാണുള്ളത് . നിലവിലെ KCYL ബോർഡും കെ‌സി‌എസ് എക്സിക്യൂട്ടീവുകളും ചേർന്നാണ് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് തിരഞ്ഞെടുപ്പ് നടത്തിയത്. ഫലങ്ങൾ പ്രഖ്യാപിക്കാനും പ്രാർത്ഥനയിൽ ബോർഡിനെ നയിക്കാനും ചാപ്ലെയിൻ (ഫാ. തോമസ് മുളവനാൽ) സന്നിഹിതനായിരുന്നു . ജനുവരി 2 ശനിയാഴ്ചയാണ് പുതിയ ബോർഡ് സത്യപ്രതിജ്ഞ ചെയ്തത്.