Home America ക്നാനായ റീജിയൺ വനിതാദിനാഘോഷം മാർച്ച് 6 ന്

ക്നാനായ റീജിയൺ വനിതാദിനാഘോഷം മാർച്ച് 6 ന്

191

ലോക വനിതാദിനത്തോട് അനുബന്ധിച്ച് ചിക്കാഗോ രൂപത ക്നാനായ റീജിയൺ വീമൺസ് മീനീസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. കുടുംബകൗൺസിലിംങ്ങ് രംഗത്തും വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാർ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച ശ്രീമതി ഗ്രയിസ് ലാൽ അന്നേ ദിവസം വനിതകൾക്കായി സെമിനാർ നടത്തും . മാർച്ച് 6 ശനിയാഴ്ച ചിക്കാഗോ സമയം വൈകീട്ട് 7 മണിക്ക് സൂം വഴി നടത്തപ്പെടുന്ന വനിതാദിനാഘോഷം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. റീജിയൻ തലത്തിൽ വിമൺസ്മിനിസ്ട്രിയുടെ കർമ്മ പരുപാടികളെക്കുറിച്ച് സംഗമത്തിൽ ചർച്ച ചെയ്യും.