Home Europe നിലാന മരിയാ തോമസിനു മികച്ച ഹ്രസ്വചിത്രം ബാലനടിയ്ക്കുള്ള പുരസ്‌കാരം.

നിലാന മരിയാ തോമസിനു മികച്ച ഹ്രസ്വചിത്രം ബാലനടിയ്ക്കുള്ള പുരസ്‌കാരം.

1132

മികച്ച പ്രവാസി ചിത്രമുള്‍പ്പെടെ നാല് അവാര്‍ഡുകൾ കരസ്ഥമാക്കിയ “കട്ടുറുമ്പിന്റെ സ്വർഗ്ഗ”ത്തിലെ അഭിനയിത്തിനാണു നിലാനമരിയ തോമസ് അവാർഡിനർഹയായതു. ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഭരതന്‍ സ്മാരക ഹ്രസ്വ സിനിമാ പുരസ്‌കാരങ്ങളാണ് “കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗത്തിനു” ലഭിച്ചത്. മെമന്റോയും പ്രശസ്തി പത്രവും മാര്‍ച്ച് 27ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സംവിധായകന്‍ പോള്‍സണ്‍, കവി ആലപ്പുഴ രാജശേഖരന്‍ നായര്‍, മാദ്ധ്യമ പ്രര്‍ത്തകന്‍ ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ ആര്യാട് ഭാര്‍ഗവന്‍, ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരന്‍ നായര്‍, ബി.ജോസുകുട്ടി, നടന്‍ പുന്നപ്ര അപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

ഓസ്ട്രിയയില്‍ താമസിക്കുന്ന ഒരു പ്രവാസി മലയാളി കുടുംബത്തെ കൊറോണ വൈറസ് ബാധിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വിയന്ന മലയാളി സന്‍വറൂദ് വക്കം സംവിധാനം ചെയ്ത “കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗം” പ്രേമേയമാക്കിയിരിക്കുന്നത്. എറണാകുളം സെന്റ് കുര്യാക്കോസ് ക്‌നാനായ പളളി ഇടവകാംഗമായ മണ്ണാറുമറ്റത്തിൽ ജസിന്റേയും- മജോളിന്റേയും (പിങ്കി) മൂത്തമകളാണു നിലാന. വിയന്നയിൽ ജനിച്ച ഈ കൊച്ചുമിടുക്കി വളരെ ചെറുപ്പംമുതൽ ഡാൻസിലും പാട്ടിലും വളരെയധികം താല്പര്യമുള്ള ആളാണു. വിയന്നയിലെ മലയാളിസംഘടനകളിലും ക്നാനായ സംഘടനാ കലാപരിപാടികളിലും വളരെ മികച പ്രകടനങ്ങൾ കാഴ്ചവച്ചു എല്ലാവരുടേയും ഒരു ഇഷ്ടതാരംകൂടിയാണു നിലാന മരിയ തോമസ്. ഇനിയും ഇതുപോലെ നല്ലനല്ല പുരസ്‌കാരങ്ങൾ ഈ കൊച്ചുകലാകാരിക്കു ലഭിക്കട്ടെ എന്നു വിയന്നാ ക്നാനായ സംഘടനാ ഭാരവാഹികൾ ആശംസ്സകൾ അർപ്പിച്ചു നേരുകയും ചെയ്തു.