മെല്‍ബണ്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി മെല്‍ബണിലെ ആദ്ധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ.ജെയിംസ് അരീച്ചിറയ്ക്ക് മാസ്റ്റേഴ്സ് ഓഫ് തിയോളിജിക്കല്‍ വിഷയത്തില്‍ ഡിസ്റ്റിങ്ഷനോടെ മാസ്റ്റേഴ്സ് കരസ്ഥമാക്കി. മുന്‍മ്പ് Spiritual Direction -യില്‍ ബിരുധം നേടിയിരുന്നു. മെല്‍ബണിലെ പഠിത്തത്തോടൊപ്പം മലയാളികളുടെ ആദ്ധ്യാത്മിക രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം ജില്ലയിലെ കല്ലറ സെന്റ് മേരീസ് ക്നാനായ പളളി ഇടവകയിലെ അരീച്ചിറ പരേതരായ മത്തായി- അന്നമ്മ ദമ്പതികളുടെ മകനാണ് ഫാ.ജെയിംസ്. ഇപ്പോള്‍ മെല്‍ബണിലെ ചൈനീസ്സ് കാത്തലിക് സമൂഹത്തിന്റെ ചാപ്ലയിന്‍ ആയി പ്രവര്‍ത്തിക്കുന്നു. ഓസ്ട്രേലിയയിലെ മലയാളി വൈദികരില്‍ ഫാ.ജെയിംസ് അരീച്ചറയ്ക്ക് കിട്ടിയ അംഗികാരം വലുതാണ്. ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ്സ് ഒഫ് ഓഷ്യാനയുടെ പ്രസിഡന്റ് ചാണ്ടി കറുകപ്പറമ്പില്‍, വിക്ടോറിയ ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് റെജി തോമസ്, മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ കോര്‍ഡിനേറ്റര്‍ സൈമച്ചന്‍ ചാമക്കാല എന്നിവര്‍ ഫാ.ജെയിംസ് അരീച്ചിറയെ അഭിനന്ദിച്ചു.