Home Headline രാജപുരം പയസ് ടെൻത് കോളജ് നാക് എ ഗ്രേഡ് തിളക്കത്തിൽ

രാജപുരം പയസ് ടെൻത് കോളജ് നാക് എ ഗ്രേഡ് തിളക്കത്തിൽ

81

രാജപുരം:കോട്ടയം അതിരുപതയുടെ കീഴിലുള്ള രാജപുരം സെന്റ് പയസ് ടെൻത് കോളജ് നാക് 3.11 ഗ്രേഡ് പോയിന്റോടെ എ ഗ്രേഡ് നേടി ഉയർച്ചയിലേക്ക് . കഴിഞ്ഞ 25,26 തീയതികളിലായി യുജിസിയുടെ നാക് പിയർ ടീം കോളജ് സന്ദർശിച്ചു പാഠ്യസം വിധാനവും പഠനാന്തരീക്ഷവും വിലയിരുത്തിയിരുന്നു. അഞ്ചുവ ർഷം കൂടുമ്പോഴാണ് കോളജു കളിൽ നാക് വിലയിരുത്തൽ പ്ര ക്രിയ നടക്കുന്നത്. മൂന്ന് പ്രാവിശ്യങ്ങളിലായി നടത്തിയ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് കോളജ് കടന്നുപോയത്. 2005 ൽ നടന്ന ആദ്യ വിലയിരുത്തൽ ഘട്ടത്തി ൽ കോളജ് ബി പ്ലസ് നേടിയിരുന്നു. 2014 ൽ രണ്ടാംഘട്ടത്തിന്റെ ഫലം വന്നപ്പോൾ 3.11 ഗ്രേഡ് പോയിന്റ് നേടി ഗ്രേഡ് എ ആയി ഉയർന്നു . ഇന്നലെ വന്ന മൂന്നാം ഘട്ടത്തിന്റെ ഫലം 3.11 ഗ്രേഡ് പോയിന്റും എ ഗ്രേഡും നിലനിർത്തുകയായിരുന്നു . കോളജുകളിലെ പാഠ്യമേഖലയിലെ മികവ്, അധ്യാപന അധ്യയന വിലയിരുത്തൽ, ഗവേഷ ണാന്തരീക്ഷം,സാമൂഹിക ഇട പെടലുകൾ,പശ്ചാത്തല സൗകര്യങ്ങൾ , വിദ്യാർഥിനിലവാരവും മുന്നേറ്റവും എന്നിവയാണ് നാക് പിയർ ടീം വിലയിരുത്തുന്നത് . ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കോളജ് മാനേജരും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിലിന്റെ മാർഗനിർദേശത്തിൽ കോളജ് പ്രോ – മാനേജർ ഫാ . ജോസ് നെടുങ്ങാട്, ലോ ക്കൽ മാനേജർ ഫാ . ജോർജ് പുതുപ്പറമ്പിൽ , കോളജ് ബർസാർ ഫാ . ഡിനോ കുമ്മാനിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ മാസങ്ങളോളം പ്രയത്നിച്ചു . പശ്ചിമബംഗാളിൽനിന്നുള്ള ബുർദ്വാൻ സർവകലാശാല വൈസ് ചാൻസലർ ഡോ . ഷോ റോസി മോഹൻദാൻ , ആസാമിലെ തേസർ കേന്ദ്രസർവകലാ ശാല രജിസ്ട്രാർ ഡോ . ബിരിയൻ ദാസ് , മുംബൈയിലെ നറഹാർ ബെൽവന്ത് താക്കൂർ ലോകോളജ് പ്രിൻസിപ്പൽ ഡോ . അസ്മിത വൈദ്യ തുടങ്ങിയവരാണ് നാക് പിയർ ടീം അംഗങ്ങളായി കോളജ് സന്ദർശിച്ചത്. മലയോരമേഖലയിലുള്ള കോളജിലെ പശ്ചാത്തലസംവിധാനവും വിദ്യാർഥിനിലവാരവും അധ്യാപകരുടെ ഗവേഷണമികവും യുജിസി- മാനേജ്മെന്റ സഹക രണത്തോടെ നിർമിച്ച ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള കായിക സംവിധാനവും ലൈബ്രറിയും ഉന്നതനിലവാരമുള്ള താ ണെന്ന് നാക് സംഘം വിലയിരുത്തി . പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽമാർ , നാക് കോ – ഓർഡിനേറ്റർ , ടീച്ചിംഗ് – നോൺ ടീച്ചിംഗ് സ്റ്റാഫ് , പിടിഎ , അലുമ്നി അസോസിയേഷൻ എന്നിവരുടെ ക്രിയാത്മകമായ സഹകരണവും നാക് അക്രഡിറ്റേഷൻ എന്ന നിർണായക നേട്ടത്തിന് സഹായകമായി.