Home Headline ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷൻ വനിതാദിന പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു.

ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷൻ വനിതാദിന പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു.

157

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷൻ വനിതാ ദിനാഘോഷങ്ങ ളോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മടമ്പം ഫൊറോനയിലെ ബിൻസി മാറികവീട്ടിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മാറിക യൂണിറ്റിലെ ബിനിറ്റ് ബിബിൻ വാരാച്ചേരിൽ രണ്ടാം സ്ഥാനവും, പുതുവേലി യൂണിറ്റിലെ ജിഷ ആൽവിൻ ചിറയത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്ത്രീജന്മം പുണ്യജന്മമോ എന്ന വിഷയത്തെ അധികരിച്ച് മൂന്നുമിനിട്ടിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോകൾ അയച്ചുനൽകി അതിരൂപതാ തലത്തിൽ 21 വനിതകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വനിതാദിനത്തോടനുബന്ധിച്ച് വിഷയം നൽകി ഇരുപത്തിനാല് മണിക്കൂറിനുള്ളിലുള്ളിയാരുന്നു വീഡിയോകൾ അയച്ചു നൽകേണ്ടിയിരുന്നത്. സമകാലിക പശ്ചാത്തലത്തിൽ മികച്ച ആശയങ്ങൾ ആകർഷണീയമായി നല്ല ഭാഷാപ്രയോഗത്തോടെ അവതരിപ്പിച്ച എഡിറ്റിംഗില്ലാത്ത വീഡിയോകളിൽ നിന്നാണ് മൂന്നംഗ ജൂറി ടീം വിജയികളെ തെരഞ്ഞെടുത്തത്.