Home America ന്യൂ ജേഴ്സി ഇടവക കുടുംബ സംഗമം നടത്തുന്നു

ന്യൂ ജേഴ്സി ഇടവക കുടുംബ സംഗമം നടത്തുന്നു

267

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക കുടുംബ സംഗമവും മാതൃ ദിനാഘോഷവും ഏറെ വിപുലമായി നടത്തപ്പെടുന്നു. മെയ് 8 ശനിയാഴ്ച വൈകിട്ട് 6 ന് ന്യൂ ജേഴ്സി ന്യൂ ആൽബർട്ട് പാലസിൽ വെച്ച് സംഗമം നടത്തപ്പെടുന്നു.ഇടവകയിലെ വിവിധ മിനിസ്ടികളുടെ നേതൃത്വത്തിൽ വിവിധ പ്രായ വിഭാഗങ്ങൾ ആയി തിരിച്ച് രണ്ട് മണിക്കൂർ കലാവിരുന്നും പൊതുസമ്മേളനവും ആദരിക്കലും സ്നേഹവിരുന്നും നടത്തപ്പെടുന്നു. മാതൃ ദിനത്തോട് അനുബന്ധിച്ച് ദമ്പതികൾക്കായി താരാട്ട് പാട്ട് ദൃശ്യാവിഷ്കാരം മത്സരവും സംഘടിപ്പിക്കുന്നു. സ്നേഹോത്സവം 2021 എന്ന് പേരു് നൽകിരിക്കുന്ന കുടുംബ സംഗമത്തിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കം ആരംഭിച്ചു.