സാന്‍ഹൊസെ: ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 10 കുടുംബങ്ങളെയും അന്തേവാസികള്‍ താമസിക്കുന്ന മൂന്നു സ്ഥാപനങ്ങളെയും സഹായിച്ചു. ക്രിസ്മസ് കരോളും കമ്മ്യൂണിറ്റി അംഗങ്ങളുടെ ജന്മദിനാഘോഷങ്ങളും നന്മയുടെ കരുതലാക്കി മാറ്റിക്കൊണ്ടാണ് ചാരിറ്റിക്കായി പണം കണ്ടത്തെിയത്. പ്രസിഡന്റ് വിവിന് ഓണശേരിയിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.