Home Headline ലോകാരോഗ്യ ദിനത്തിൽ ബഗ്ഗി കാർ സർവീസ് ജങ്ങൾക്കു സമർപ്പിച്ചു കാരിത്താസ് ആശുപത്രി

ലോകാരോഗ്യ ദിനത്തിൽ ബഗ്ഗി കാർ സർവീസ് ജങ്ങൾക്കു സമർപ്പിച്ചു കാരിത്താസ് ആശുപത്രി

502

ലോകാരോഗ്യ ദിനത്തിൽ പൊതുജനോപകാരപ്രദമായ ബഗ്ഗി കാർ സർവീസ് ജനങ്ങൾക്കായി അവതരിപ്പിച്ചു കാരിത്താസ് ആശുപത്രി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ആയാസരഹിതമായ അശുപത്രി സന്ദർശനം ആണ് ഇതുകൊണ്ടു ലക്‌ഷ്യം വയ്ക്കുന്നത്. പൂണ്ണമായും വൈധ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ തികച്ചും പരിസ്ഥിതി സൗഹാർദ്ദപരമാണ്. കോട്ടയം അതിരൂപത മെത്രാപോലിത്ത മാർ മാത്യു മൂലക്കാട്ട്, ഈ വാഹങ്ങൾ ജനങ്ങൾക്കായി സമർപ്പിച്ചു. കാരിത്താസ് ക്യാമ്പസ്സിൽ എത്തുന്ന ഏവർകും ഈ സൗകര്യം സൗജന്യമായി ലഭ്യമായിരിക്കും. ഈ സൗകര്യം ലഭ്യമാകുന്ന കോട്ടയത്തെ ആദ്യ സ്വകാര്യ ആശുപത്രി ആണ് കാരിത്താസ്. ഫാ.ഡോ.ബിനു കുന്നത്, ഫാ.ജിനു കാവിൽ, ഫാ.ജോയിസ് നന്ദിക്കുന്നേൽ, ഫാ. റോയ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.