Home America മയാമി ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും, കെ.സി.സി.എന്‍.എ. ടൗണ്‍ഹാള്‍ മീറ്റിംഗും ഏപ്രില്‍ 10 ന്

മയാമി ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും, കെ.സി.സി.എന്‍.എ. ടൗണ്‍ഹാള്‍ മീറ്റിംഗും ഏപ്രില്‍ 10 ന്

514

മയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (മയാമി) യുടെ 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് മയാമി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ (14790 SW 24th St. Davie, Florida-33325) വച്ച് നടത്തപ്പെടുന്നു. മയാമി ക്‌നാനായ അസോസിയേഷന്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് -സിബി ചാണശ്ശേരില്‍, വൈസ് പ്രസിഡന്റ് -ജിമ്മി തേക്കുംകാട്ടില്‍, സെക്രട്ടറി- ജയ്‌മോന്‍ വെളിയന്‍തറയില്‍, ജോയിന്റ് സെക്രട്ടി – ഡോണി മാളേപ്പറമ്പില്‍, ട്രഷറര്‍ – എബി തെക്കനാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ടുവര്‍ഷക്കാലം വിവിധ കര്‍മ്മപരിപാടികളിലൂടെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മീറ്റിംഗില്‍ മുഖ്യാതിഥിയായി നിയുക്ത KCCNA പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പങ്കെടുക്കും. ഇതോടനുന്ധിച്ച് KCCNA യുടെ ആഭിമുഖ്യത്തില്‍ ഭാവിയിലേക്ക് ആവിഷ്‌ക്കരിക്കുന്ന കര്‍മ്മപരിപാടികളെക്കുറിച്ചും അത് നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും സമുദായാംഗങ്ങളുമായി തുറന്ന ചര്‍ച്ച നടത്തുന്നതിനായി ടൗണ്‍ ഹാള്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സിറിയക് കൂവക്കാടിനോടൊപ്പം മറ്റ് KCCNA എക്‌സിക്യൂട്ടീവ് അംഗങ്ങളും ടൗണ്‍ഹാള്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതാണ്.

KCASF ന്റെ പ്രവര്‍ത്തനോദ്ഘാടനത്തിലേക്കും KCCNA യുടെ ടൗണ്‍ ഹാളില്‍ മീറ്റിംഗിലേക്കും മയാമിയിലെ മുഴുവന്‍ സമുദായാംഗങ്ങളുടെയും സജീവസാന്നിദ്ധ്യസഹകരണം KCASF കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പരിപാടികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോണ്‍ ചക്കാല, വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി പുതുപ്പള്ളില്‍, കെ.സി.വൈ.എല്‍. കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മച്ചാനിക്കല്‍, ഷീല കുറികാലായില്‍, കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റേഴ്‌സായ നിഖിത കണ്ടാരപ്പള്ളിയില്‍, രമ്യ പവ്വത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട് : ജെയ്‌മോന്‍ വെളിയന്‍തറയില്‍