Home Obituary നെല്ലൂർ : എണ്ണംപ്ലാശ്ശേരിൽ ഫാ തോമസ്

നെല്ലൂർ : എണ്ണംപ്ലാശ്ശേരിൽ ഫാ തോമസ്

429

ഉഴവൂർ ഇടവകാംഗമായ ഫാ തോമസ് എണ്ണംപ്ലാശ്ശേരിൽ (83) ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിര്യാതനായി. എണ്ണംപ്ലാശ്ശേരിൽ പരേതരായ കോര – അന്നമ്മ ദമ്പതികളുടെ പുത്രനായിരുന്നു. സഹോദരങ്ങൾ E K ലൂക്കാ, സോഫി തോമസ് മണപ്പാട്ട് നീണ്ടൂർ, ആനി ജോൺ ചിറ്റക്കാട്ട് ഏറ്റുമാനൂർ.
ഫാ. ലിജോ എണ്ണംപ്ലാശ്ശേരിൽ (ഇംഫാൽ) സഹോദര പുത്രനാണ്. തോമസ് അച്ചൻ നെല്ലൂർ രൂപതാ സെമിനാരി റെക്ടറായും, നെല്ലുർ രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും 50 വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം, വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. സംസ്ക്കാരം 19/05/2021, ബുധൻ, വൈകിട്ട് 5.30 ന് ആന്ധ്രാപ്രദേശിലെ നെല്ലൂർ രൂപതാ കത്തീഡ്രലിൽ.