Home Headline ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.. ഗ്രാമങ്ങളിൽ സാന്ത്വന പരിചരണത്തിന് തുടക്കമായി

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.. ഗ്രാമങ്ങളിൽ സാന്ത്വന പരിചരണത്തിന് തുടക്കമായി

139

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ കിടപ്പു രോഗികൾക്കായി സാന്ത്വന പരിചരണം ആരംഭിച്ചു. ജി ഡി എസ് രൂപ പെടുത്തിയ കർമ്മ പദ്ധതികളുടെ തുടർച്ചയായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് സെക്കുലർ ഇൻസ്റ്റിട്യൂട്ട് അഗങ്ങളായ സിസ്റ്റർ ജിജി ,സിസ്റ്റർ മോളി എന്നീ ആരോഗ്യപ്രവർത്തകർ നാരകക്കാനം ഗ്രാമത്തിലെ കിടപ്പ് രോഗികൾക്കും,കോവിഡ് ഭയത്താൽ ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്കും സാന്ത്വന പരിചരണം നൽകി. അതോടൊപ്പം രക്തസമ്മര്ദം,രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഓക്സിജൻ പൾസ്‌ റേറ്റിംഗ് എന്നിവയും പരിശോധിച്ച് വേണ്ട മാർഗ നിർദ്ദേങ്ങളും നൽകി വരുന്നു. വരും ദിവസങ്ങളിൽ തുടർച്ചയായി, സാന്ത്വന പരിശീലന ടീമംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആവശ്യമായ ക്രമീകരണങ്ങളോടെ ഗ്രാമങ്ങൾ തോറും എത്തി ചേർന്ന് ആവശ്യമായ പരിചരണം ലഭ്യമാക്കുമെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു .