Home Headline പ്രിയേഷിന് മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആദരവ്

പ്രിയേഷിന് മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആദരവ്

337

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി 2020-2021 വർഷം S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ മാസ്റ്റർ പ്രിയേഷ് പി വേലംപറമ്പിൽ എന്ന വിദ്യാർത്ഥിയെ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത് ഉപഹാരം നൽകി ആദരിച്ചു. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് തന്റെ നിശ്ചയദാർഢ്യം കൊണ്ടും മാതാപിതാക്കളുടെ പ്രോത്സാഹനം കൊണ്ടും രാജപുരം ഹോളിഫാമിലി ഹൈസ്കൂളിൽ നിന്നും S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയേഷ് നെയും, മാതാപിതാക്കളെയും അച്ചൻ അഭിനന്ദിക്കുകയുണ്ടായി. മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സി. ബി. ആർ സഹായ പദ്ധതിയിലെ ഏഴുവർഷത്തെ ഗുണഭോക്താവാണ് പ്രിയേഷ് അനുമോദന പരിപാടിയിൽ മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ, കോർഡിനേറ്റർ ശ്രീമതി ആൻസി ജോസഫ് എന്നിവർ പങ്കെടുത്തു.