Home Headline മെഡിക്കൽ കിറ്റുകൾ വിതരണം നടത്തി.

മെഡിക്കൽ കിറ്റുകൾ വിതരണം നടത്തി.

205

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കോ വിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡ് തല ജാഗ്രതാ സമിതിയുടെ പരിധിയിലുള്ള 40 കുടുംബങ്ങൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. പൾസ് ഓക്സിമീറ്റർ,ബാറ്ററി, തെർമോമീറ്റർ, സ്റ്റീം മർ, സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷ്, എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേരി പൂരം ( കരിവേടകം ) എ എൽ പി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ലിസ്സി തോമസിന്റെ അധ്യക്ഷതയിൽ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത് മെഡിക്കൽ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ, കോ ഓർഡിനേറ്റർ ശ്രീമതി ആൻസി ജോസഫ്, വാർഡ് മെമ്പർ ശ്രീ ജോസഫ് പറത്തട്ടേൽ , ഹെൽത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിപിൻ കെ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി ലക്കേറ്റിഷ്യ, ശ്രീ കെ ജെ രാജു, ശ്രീ ബി സി രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. കോ വിഡ് 19 പ്രോട്ടോകോൾ പാലിച്ച് നടത്തിയ പ്രോഗ്രാമിൽ ജാഗ്രതാ സമിതി അംഗങ്ങൾ, വോളണ്ടിയേഴ്സ്, ആശാവർക്കർ, അങ്കണവാടി ടീച്ചർ എന്നിവർ പങ്കെടുത്തു.