Home Europe മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളികളായി കെ.സി.വൈ.എൽ U.A.E & കെ.സി.സി U.A.E

മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളികളായി കെ.സി.വൈ.എൽ U.A.E & കെ.സി.സി U.A.E

208

തെള്ളകം: ക്നാനായ കാത്തലിക് യൂത്ത് ലീഗ്‌ കോട്ടയം അതിരൂപതാസമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിലേക്ക് യു.എ. യിലുള്ള ക്‌നാനായ കാത്തലിക്‌ കോൺഗ്രെസ്സും ക്നാനായ കാത്തലിക് യൂത്ത് ലീഗും ചേർന്ന് 1,82000 രൂപ നൽകി പദ്ധതിയുടെ ഭാഗമായി. കെ.സി.വൈ.എൽ UAE പ്രസിഡന്റ് സോണൽ ഫിലിപ്പ് ചേലമലയിൽ, കെ.സി.സി UAE ചെയർ മാൻ ജോസഫ് മാത്യൂ പ്ലാംപറമ്പിൽ എന്നിവർ നേതൃത്വം നൽകുകയും കെ.സി.വൈ.എൽ കേന്ദ്ര ഓഫീസിൽവെച്ച് കെ.സി.സി. മിഡിലീസ്റ്റ് അഡ്വൈസറും DKCC ഡിലഗേറ്റുമായ ജോപ്പൻ ഫിലിപ്പ് മന്നാട്ടുപറമ്പിലും, അബുദാബി കെ.സി.വൈ.എൽ പ്രസിഡന്റും UAE കെ.സി വൈ.എൽ ട്രഷറർമായ ആൽബിൻ ലൂയിസ്‌ വലിയപറമ്പിൽന്റെ കയ്യിൽനിന്നും കെ.സി.വൈ.എൽ അതിരൂപത ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങുകയും ചെയ്തു.