Home Europe ക്നാനായ വിമൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KWASA)യുടെ ലോഗോ മോട്ടോ പ്രകാശനം ചെയ്തു.

ക്നാനായ വിമൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KWASA)യുടെ ലോഗോ മോട്ടോ പ്രകാശനം ചെയ്തു.

1266

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയയുടെ പോഷക സംഘടനയായ KWASA നടത്തിയ ഒരു മാസം നീണ്ടു നിന്ന ഓൺലൈൻ ലോഗോ, മോട്ടോ കോമ്പറ്റിഷനിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് ലോഗോ വിജയിയായത് എബി അഭിലാഷും, മോട്ടോ വിജയിയായത് ജെസ്സി ഫിലിപ്പുമാണ്. ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ(KASA)യുടെ പ്രസിഡന്റ് ജിജോ ജോസഫിന്റെ നേതൃത്വത്തിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച ആറ് മുൻപ്രസിഡന്റ്മാരായ ജോസ് ചാക്കോ, ജെയിംസ് എബ്രഹാം, സജിമോൻ ജോസഫ്, റെജി ജോസഫ്, ജോബി ഫിലിപ്പ്, ദിലീപ് ജോസ് അടങ്ങുന്നതായിരുന്നു ജഡ്ജിങ് പാനൽ. തിരുവോണദിവസം ജിജോ ജോസഫ് ലോഗോ പ്രകാശനം ചെയ്യുകയും KWASA ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ മത്സരാർത്ഥികളോടും തന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം വിജയികൾക്ക് ഐഡിയൽ ലോൺസ് നൽകുന്ന ക്യാഷ് പ്രൈസ്യും മൊമെന്റോയുമാണ് സമ്മാനമായി നൽകുന്നതെന്ന് വിജയികളെ അനുമോദിച്ചുകൊണ്ട് KWASA പ്രസിഡന്റ്റ് ഷീനാ ജോബി അറിയിച്ചു. കോവിഡിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പായസം വീഡിയോ കോമ്പറ്റിഷൻ പോലെയുള്ള വിവിധ തരം ഓൺലൈൻ കോമ്പറ്റിഷനുകളും മറ്റുമായി KWASA യുടെ പ്രവർത്തനങ്ങൾ വിജയകരമായി മുമ്പോട്ടു പോയ്കൊണ്ടിരിക്കുന്നു എന്ന് KWASA എക്സിക്യൂട്ടീവ് വ്യക്തമാക്കി.