Home America വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

332

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിലെ വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. അഞ്ച് പ്രസുദേന്തിമാരുടെ കാഴ്ച വെപ്പോടെ ഫാ. ബിബി തറയിൽ വി. ബലി അർപ്പിക്കുകയും ഫാ.കുര്യാക്കോസ് കുമ്പക്കൽ വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് വിശുദ്ധന്റെ രൂപം വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് നടത്തപ്പെട്ട പരി.കുർബ്ബാനയുടെ ആശീർവ്വാദം ഫാ.തോമസ് മലയിൽ നടത്തി. തുടർന്ന് പ്രസുദേന്തി വാഴ്ചയും വിവിധ മിനിസ്ട്രികളുടെ കലാപരുപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചു. നൂറു കണക്കിന് വിശ്വാസികൾ തിരുനാളിൽ പങ്കെടുത്തു.