Home Headline ‘കരുതൽ’ കോവിഡ് -19 ജീവനോപാധി പദ്ധതിയുമായി മാസ്സ്

‘കരുതൽ’ കോവിഡ് -19 ജീവനോപാധി പദ്ധതിയുമായി മാസ്സ്

180

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി വിദേശത്തുള്ള വിവിധ ക്നാനായ കത്തോലിക്ക ഇടവക കളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന കരുതൽ – കൊവിഡ് 19 അതിജീവന പദ്ധതിയുടെ ഭാഗമായി രാജപുരം, മടമ്പം, പെരിക്കല്ലൂർ, ചങ്ങലീരി എന്നീ ഫൊറോന കളിലെ വിവിധ ഇടവകകളിൽ കൊറോണ രോഗം മൂലം തൊഴിൽ നഷ്ടപ്പെട്ടവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സ്വയം തൊഴിലിലൂടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ മലബാർ റീജിയൻ തല ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. ശ്രീപുരം ബറു മറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ ഫാദർ ജോസ് നെടുങ്ങാട്, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത്, അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാദർ ലൂക്ക് കരിമ്പിൽ, ഫാദർ ലിജോ കൊച്ചുപറമ്പിൽ, ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ രണ്ടാംഘട്ടമായി 250 കുടുംബങ്ങൾക്കാണ് ആടുവളർത്തൽ, കോഴി വളർത്തൽ, തയ്യൽ, പശു വളർത്തൽ, മീൻ വളർത്തൽ,തുടങ്ങിയ വരുമാന പദ്ധതിക്കായി സാമ്പത്തിക സഹായം വിതരണം നടത്തുന്നത്. കൊവിഡ് 19 കരുതൽ പദ്ധതിയുടെ ഭാഗമായി 75 കുടുംബങ്ങൾക്ക് വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം എന്നിവ നൽകിയത് ഉൾപ്പെടെ 17 ലക്ഷം രൂപയുടെ സാമ്പത്തിക സഹായ പ്രവർത്തനങ്ങളാണ് മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി മുഖേന മലബാറിൽ നടപ്പിലാക്കിയത്.