Home America ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു.

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു.

584

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓര്‍മ്മക്കായി ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍വി.കുര്‍ബ്ബാന അര്‍പ്പിച്ചു. ആഗസ്‌ററ് 13 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു പ്രസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ്ഇടവക വികാരി റെവ.ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ നിര്‍വഹിച്ചു. വി.കുര്‍ബ്ബാനയ്ക്ക് ഫാ.ബിജു ചൂരപ്പാടത്ത് (OFM CAP) മുഖ്യ കാര്‍മികത്വം വഹിച്ചു. റെവ. ഫാ.ജോസഫ് ജെമി പുതുശ്ശേരില്‍ സഹ കാര്‍മ്മികത്വം വഹിച്ചു. ആഗസ്‌ററ് 14 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു, ലദീഞ്ഞു, വി.കുര്‍ബ്ബാനയ്ക്ക് റെവ. ഫാ.പോള്‍ ചാലിശ്ശേരി മുഖ്യ കാര്‍മികത്വം വഹിച്ചു. റെവ.ഫാ.ഡിജന്‍ മൈക്കിള്‍ OFM CAP (തിരുനാള്‍ സന്ദേശം) റവ. ഫാ.ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

ദൈവാലയത്തിനു ചുറ്റും നടത്തിയപ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു. തിരുക്കര്‍മ്മങ്ങള്ക്കു ശേഷം കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു .ആഗസ്‌ററ് 15 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു വി.കുര്‍ബ്ബാനയ്ക്ക് റെവ.ഫാ.ബോബന്‍ വട്ടംപുറത്തു മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റെവ. ഫാ. ജോയി ചക്കിയാന്‍, റെവ. ഫാ.ഡിജന്‍ മൈക്കിള്‍ OFM CAP , റെവ ഫാ ബിനോയി നെടുംപറമ്പില്‍ OFM CAP (തിരുനാള്‍ സന്ദേശം) റെവ.ഫാ.ജോസെഫ് ജെമി പുതുശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. സെ.മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേത്രത്വം നല്‍കി.
തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു. ഇടവക വികാരി റെവ.ഫാ.ജോസെഫ് ജെമി പുതുശേരില്‍, കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു സനീഷ് വലിയപറമ്പില്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രെസുദേന്തിമാരായ ജോസ് & മിനി കോട്ടൂര്‍, അലക്‌സ് & ഷാന്റി കോട്ടൂര്‍, സാബു & ജൂഡി കോട്ടൂര്‍ അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത്.