Home America കെ.സി.സി.എന്‍.എ രണ്ടാമത് നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് വിജയികളെ പ്രഖ്യാപിച്ചു

കെ.സി.സി.എന്‍.എ രണ്ടാമത് നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് വിജയികളെ പ്രഖ്യാപിച്ചു

424

വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃ സംഘടനയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (KCCNA) നേതൃത്വത്തിൽ KCYLNA യുടെ സഹകരണത്തോടെ ചിക്കാഗോ KCS-ന്റെ ആതിദേയത്തില്‍ ചിക്കാഗോയിൽ വച്ച് സെപ്റ്റംബർ 4, 5 തീയതികളിൽ നാഷണൽ സ്പോർട്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. ബാസ്കറ്റ് ബോൾ, വോളിബോൾ മത്സരങ്ങളിലായി ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 1500 ൽ പരം യുവജനങ്ങൾ പങ്കെടുത്തതായി കെസിസിഎൻഎ പ്രസിഡൻറ് സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു. ടൂർണമെൻറ് ഉദ്ഘാടനം ഇല്ലിനോയി സ്റ്റേറ്റ് സെൻട്രൽ റാം വിളിവാലം ഉദ്ഘാടനം ചെയ്തു. ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ സൈമൺ കോട്ടൂർ സ്പോൺസർ ചെയ്ത മാത്യു കോട്ടൂർ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 3000 ഡോളർ ക്യാഷ് അവാർഡും ഹൂസ്റ്റൺ ടീം കരസ്ഥമാക്കി. അറ്റോണി ജോബിൻ ചോരത്ത് സ്പോൺസർചെയ്ത ജോൺ ചോരത്ത് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 1500 ഡോളർ ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ ചിക്കാഗോ ടീം കരസ്ഥമാക്കി. വാശിയേറിയ ബോളിബോൾ മത്സരത്തിൽ തോമസ് പൂത്തേത്ത് സ്പോൺസർ ചെയ്ത മത്തായി പൂഞ്ഞേത്ത് മെമ്മോറിയൽ ട്രോഫിയും, 1000 ഡോളർ ക്യാഷ് അവാർഡും ചിക്കാഗോ കരസ്ഥമാക്കിയപ്പോൾ സണ്ണി ഇണ്ടിക്കുഴി സ്പോൺസർ ചെയ്ത പീറ്റർ ഇണ്ടിക്കുഴി മെമ്മോറിയൽ ട്രോഫിയും, 500 ഡോളർ ക്യാഷ് അവാർഡും കാലിഫോണിയ ടീം കരസ്ഥമാക്കി. മത്സരങ്ങൾക്ക് കെസിസിഎൻഎ യുടെ പ്രസിഡൻറ് സിറിയക്ക് കൂവക്കാട്ടിലിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡൻ്റ് ജോൺ കുസുമാലയം, ട്രഷറർ ജെയ്മോൻ കട്ടിണ്ണശ്ശേരി, RVP ജസ്റ്റിന്‍ തെങ്ങനാട്ട്, KCYLNA പ്രസിഡിന്‌റ് ബെന്നറ്റ് വടകര, KCS ഭാരവാഹികളായ തോമസ് പൂതക്കരി, ജോസ് ആനമല, ലിൻസൺ കൈതമല, ആൽബിൻ ഐക്കരേത്ത്, ഷിബു മുളയാനിക്കന്നേൽ എന്നിവർ നേതൃത്വം നൽക്കി.