Home Headline ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സര വിജയികള്‍ക്കുളള സമ്മാനദാനവും, മൊബൈൽ ഫോൺ ചലഞ്ച് സമാപനവും നടത്തി

ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സര വിജയികള്‍ക്കുളള സമ്മാനദാനവും, മൊബൈൽ ഫോൺ ചലഞ്ച് സമാപനവും നടത്തി

1006

തെളളകം: ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ നാലാമത് പ്രസംഗ മത്സരത്തിന്റെ വിജയികള്‍ക്കുളള സമ്മാനദാനവും, കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിന്റെ സമാപനവും 13-09-2021 തിങ്കളാഴ്ച വൈകുന്നേരം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ച് കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്‌റ് ലിബിന്‍ ജോസ് പാറയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി.മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം നിര്‍വഹിച്ച് കുറുപ്പിനകത്ത് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലിയന്‍ ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ ആമുഖ സന്ദേശം നല്‍കി.