Home Headline ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ മുന്നേറ്റത്തില്‍ കാരിത്താസ് നല്‍കിയ പങ്ക് വിസ്മരിക്കാനാകില്ല – മുഖ്യമന്ത്രി

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ മുന്നേറ്റത്തില്‍ കാരിത്താസ് നല്‍കിയ പങ്ക് വിസ്മരിക്കാനാകില്ല – മുഖ്യമന്ത്രി

212

കോട്ടയം: കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ മുന്നേറ്റത്തില്‍ കാരിത്താസിനെപ്പോലെ ക്രൈസ്തവ മിഷനറി പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ നല്‍കിയ പങ്ക് വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രി സേവനങ്ങള്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് നമ്മെ ഓര്‍മപ്പെടുത്തിയ കാലമാണ് ഈ മഹാമാരിയുടേത്. 60 വര്‍ഷം ഒരു സ്ഥാപനത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍, ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ഫാ. ജിനു കാവില്‍, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍. എബ്രഹാം, ഡയമണ്ട് ജൂബിലി ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. ബോബന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.