Home Headline കോവിഡ് പ്രതിരോധം; ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിരിക്കുന്ന ‘അള്‍ട്രാവയലറ്റ് ഡിസ് ഇന്‍സ്‌പെഷന്‍ സാങ്കേതിക വിദ്യ’ സ്വിച്ച്...

കോവിഡ് പ്രതിരോധം; ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിരിക്കുന്ന ‘അള്‍ട്രാവയലറ്റ് ഡിസ് ഇന്‍സ്‌പെഷന്‍ സാങ്കേതിക വിദ്യ’ സ്വിച്ച് ഓണ്‍ കര്‍മ്മം സെപ്റ്റംബര്‍ 18 ശനിയാഴ്ച

407

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറിലെ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അള്‍ട്രാവയലറ്റ് ഡിസ് ഇന്‍സ്‌പെഷന്‍ സാങ്കേതിക വിദ്യ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത കോവിഡ് പ്രതിരോധ സംവിധാനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് 2021 സെപ്റ്റംബര്‍ 18-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ബഹുകേരള സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ എം.പി, എം.എല്‍.എ ഉള്‍പ്പെടെയുളള ജനപ്രതിനിധികളും പങ്കെടുക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റ കിഴില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ.ആറിന്റെ അംഗീകരത്തോടെ കോട്ടയം ജില്ലയിലെ ചിങ്ങവനത്തുള്ള ടിസിയോണ്‍-എച്ച്.എസ്.ഇ എല്‍.എല്‍.പി വികസിപ്പിച്ചെടുത്ത Pureosoul UVC Air Disinfection Sysytem മാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഡിറ്റോറിയം പോലുള്ള വലിയ സമ്മേളന ഹാളുകളിലും ക്ലാസ് മുറികളിലും വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും പ്രസ്തുത സംവിധാനം ക്രമീകരിക്കുന്നതിലൂടെ കോവിഡ് വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വ്യാപനം തടയുവാന്‍ സാധിക്കും. എ.സി ഡക്റ്റുകളില്‍ സ്ഥാപിക്കുവാന്‍ കഴിയത്തക്ക വിധത്തിലാണ് ഈ സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്.