Home Headline ഗ്രാമിണ വനിതകളുടെ സാമൂഹ്യ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനു 15 ലക്ഷം രൂപ വിതരണം നടത്തി മാസ്സ്

ഗ്രാമിണ വനിതകളുടെ സാമൂഹ്യ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനു 15 ലക്ഷം രൂപ വിതരണം നടത്തി മാസ്സ്

81

കണ്ണൂർ : ഒക്ടോബർ 16 ലോക ഭക്ഷ്യ സുരക്ഷ ദിനത്തിൽ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ 50 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭത്തിനായി 15 ലക്ഷം രൂപ നൽകി. സെന്റ് പോൾ ഫ്രട്ടേണിറ്റി ഫോർ ഡവലപ്മെന്റ് എയ്ഡ് ബെൽജിയതിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബർമറിയം പാസ്റ്റർ സെന്ററിൽ വച്ച് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. വരുമാനമാർഗ്ഗ പദ്ധതികളിലൂടെ ഗ്രാമീണ വനിതകളുടെ സാമൂഹ്യ-സാമ്പത്തിക കുടുംബ ഭദ്രത സുസ്ഥിരമാക്കുകയും വിഷരഹിത ഭക്ഷ്യസാധനങ്ങളുടെ ഉൽപ്പാദനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 15 ലക്ഷം രൂപ നൽകിയത്. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത്, അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ടകല്ലുങ്കൽ, സിസ്റ്റർ സിസി SJC, മാസ്സ് സ്റ്റാഫ് അംഗമായ ശ്രീമതി പ്രജിന എന്നിവർ പ്രസ്തുത പരിപാടിയിൽ സന്നിഹിതരായിരുന്നു.