Home Headline പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാർട്ട് ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട ഉദ്ഘാ​ട​നം ഒക്ടോബര്‍ 23 ന്‌

പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാർട്ട് ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട ഉദ്ഘാ​ട​നം ഒക്ടോബര്‍ 23 ന്‌

269

പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ 12 ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന ഭാ​ഗ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട വെ​ഞ്ച​രി​പ്പ് ക​ർ​മം 23ന് ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ട്ട​യം​അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ൽ വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ക്കും.​തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ.സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജു സേ​വ്യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​പി. ശ്രീ​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യിം​സ് തു​രു​ത്തേ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ടി ​പി അ​ഷ്‌​റ​ഫ്, ത​ളി​പ്പ​റ​മ്പ് വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫീ​സ​ർ കെ. ​ജ​യ​പ്ര​കാ​ശ്, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ.​ജെ​യ്സ​ൺ പ​ള്ളി​ക്ക​ര, ഹൈ​സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.