Home Headline മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

189

കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഉഷ സിലായി സ്കൂളുമായി സഹകരിച്ചുകൊണ്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരി, കള്ളം വെട്ടി എന്നീ ഗോത്രവർഗ കോളനികളിലെ 20 വനിതകൾക്ക് സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന തയ്യൽ പരിശീലന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉഷ സിലായി സ്കൂൾ കോർഡിനേറ്റർ ശ്രീ വടി വേലൻ പെരുമാൾ നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്രീമതി ലതിക ജയകൃഷ്ണൻ, അംഗൻവാടി ടീച്ചർ ശ്രീമതി വാസന്തി വാസു, ശ്രീമതി സുമയ്യ മുജീബ്, ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ എന്നിവർ പങ്കെടുത്തു. പരിശീലനം ലഭിച്ച വനിതകളുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 20 ഗോത്രവർഗ കോളനികളിൽ തയ്യൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും.