Home America ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ക്‌നാനായ ദൈവാലയ സ്ഥാപനത്തിന്റെ ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം നവംബർ 27 ന്

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ക്‌നാനായ ദൈവാലയ സ്ഥാപനത്തിന്റെ ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം നവംബർ 27 ന്

198

ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദൈവാലയ സ്ഥാപനത്തിന്റെ ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം 2021 നവംബർ ഇരുപത്തിയേഴാം തീയതി നടത്തപ്പെടും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇടവക വികാരി റെവ.ഫാ. ജോസ് തറയ്ക്കൽ ഇടവകയ്ക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ഇടവക ജനത്തോട് ചേർന്ന് കൃതജ്ഞത ബലി അർപ്പിക്കും.തുടർന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ ഓക്സിലറി ബിഷപ്പ് മാർ. ജോയി ആലപ്പാട്ട് പിതാവ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനുശേഷം ശേഷം സ്നേഹവിരുന്നും ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും. പാരിഷ് സെക്രട്ടറി എബ്രഹാം തേർവാലകട്ടെൽ, കൈക്കാരന്മാർ എബ്രഹാം പുല്ലാനപ്പള്ളി, സജി ഒരപ്പാങ്കൽ, ജോയി നികരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഏവരെയും ഈ ആഘോഷങ്ങളിൽ പങ്കുചേരുവാൻ സാദരം ക്ഷണിക്കുന്നു.

അനൂപ് മുകളേൽ (P.R.O.)