Home America ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾദിനം ആചരിച്ചു .

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾദിനം ആചരിച്ചു .

147

ഡിട്രോയിറ്റ്: സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നവംബർ 7നു ഞായറാഴ്ച്ച സകലവിശുദ്ധരുടെയും തിരുനാൾ ദിനം ആചരിച്ചു. ഇടവക വികാരി റെവ. ഫാ.ജോസെഫ് ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. നിരവധി സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ വിശുദ്ധരുടെ വേഷമണിഞ്ഞാണ് വിശുദ്ധ കുർബ്ബാനയ്ക്ക് വന്നതും സംബന്ധിച്ചതും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഓരോ ക്‌ളാസ്സിലെയും കുട്ടികൾ അവർ തിരഞ്ഞെടുത്ത വിശുദ്ധരെക്കുറിച്ചു വിവരണങ്ങൾ നൽകുകയും ചെയ്തു. ഇടവക വികാരി റെവ. ഫാ. ജോസെഫ് ജെമി പുതുശ്ശേരിൽ, ബിജുതേക്കിലക്കാട്ടിൽ (ഡീ.ആർ.ഈ), സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി.

ജെയിസ് കണ്ണച്ചാൻപറമ്പിൽ .(P.R.O)