Home Headline യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാ ജന്മദിനാഘോഷം നടത്തപ്പെട്ടു.

യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാ ജന്മദിനാഘോഷം നടത്തപ്പെട്ടു.

208

തെള്ളകം: കോട്ടയം അതിരൂപത യുവജന സംഘടന,ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 53-ാമത് അതിരൂപതാതല ജന്മദിനാഘോഷം കാരിത്താസ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു. കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ക്നാനായ സമുദായം കേരള സമൂഹത്തിൽ ചെയ്ത സംഭാവനകളെയും, കോവിഡ് മൃതസംസ്കാര ശുശ്രൂഷകളിലും, രക്തദാന പദ്ധതികളിലും മറ്റും കെ.സി.വൈ.എൽ യുവജനങ്ങൾ ചെയ്ത ധീരമായ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് മുഖ്യാതിഥിയായിരുന്നു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖ സന്ദേശം നൽകി. അതി. ജനറൽ സെക്രട്ടറി ശ്രീ. ബോഹിത്ത് ജോൺസൺ, അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, അതി.സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, അതി. വൈസ് പ്രസിഡന്റ് ശ്രീ. ജോസുകുട്ടി ജോസഫ്, അതി. ജോയിൻ്റ് സെക്രട്ടറി അച്ചു അന്ന റ്റോം എന്നിവർ പ്രസംഗിച്ചു. 4 മണിയ്ക്ക് വി. കുർബാനയോടെ 53-ാം ജന്മദിനാഘോഷങ്ങൾക്ക് സമാപനമായി.