Home Europe UKKCYL- ന്റെ നേതൃത്വത്തിൽ നടക്കുന്ന “തെക്കൻസ് 2021” നവംബർ 27 ശനിയാഴ്ച | Live on Knanayavoice...

UKKCYL- ന്റെ നേതൃത്വത്തിൽ നടക്കുന്ന “തെക്കൻസ് 2021” നവംബർ 27 ശനിയാഴ്ച | Live on Knanayavoice & KVTV

1289

യുകെ-യിലെ ക്നാനായ യുവജനങ്ങളുടെ സംഘടനയായ UKKCYL ന്റെ നേതൃത്വത്തിൽ നടക്കുന്ന തെക്കൻസ് 2021 ബെർമിങ്ങ്ഹാമിലെ the New Bingley Hall- ൽ നവംബർ 27-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ 9.30 ന് പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾ ആരംഭിക്കുന്നതാണ്. പ്രവാസ ക്നാനായ യുവജനങ്ങളുടെ  സംഘടനയിൽ പ്രധാനപ്പെട്ട യു.കെ.കെ.സി.വൈ.എല്‍-യിന്റെ മൂന്നാമത് കൺവെൻഷനും, കമ്മിറ്റിയുടെ പത്താമത് വാർഷികവും അന്നേദിവസം വളരെയധികം  വിപുലമായി ആഘോഷിക്കുന്നതാണ്. യുകെയിലെ ക്നാനായ വൈദികരുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന ദിവ്യബലിയും, തുടർന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന യുവജനങ്ങൾ ഒത്തുചേർന്നുള്ള സ്വാഗത നിർത്തത്തിനായി ടോണി ജോസഫ് ഷാരോൺ ജെയിംസ് നമിത മാത്യു എന്നിവരുടെ കോറിയോഗ്രാഫിയിൽ പ്രാക്ടീസ്സുകൾ നടന്നുവരുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്നതിനായി അതി മനോഹരമായ ഹാളും, വിശാലമായ പാർക്കിഗ്  സൗകര്യത്തോടു കൂടിയ venue ആണ് ഈ വർഷം തെക്കൻസിനായി യുവജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ KCYL യൂണിറ്റ്കളിലെയും കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും തുടർന്ന് നടത്തുന്ന DJ യും പരിപാടികളുടെ മാറ്റ് വിളിച്ചോതുന്നതായിരിക്കും. പരിപാടികളുടെ യുടെ വിജയത്തിനായി പ്രസിഡൻറ് റ്റോം ജോസഫ് വഞ്ചിന്താനത്ത്, സെക്രട്ടറി സ്നേഹ ബെന്നി മാവേലി, ട്രഷറർ ആഷിന്‍ അനിൽ നെല്ലാമറ്റം, വൈസ്.പ്രസിഡന്റ് ഷീതള്‍ ഷാജി മാളിയേക്കൽ, ജോയിന്റ് സെക്രട്ടറി അലന്‍ ജോസഫ് വേങ്ങചേരിയിൽ  എന്നിവരുടെ നേതൃത്വത്തിൽ വിവിത കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

ലോകത്തിലെ പല ദേശങ്ങളിൽ താമസിക്കുന്നവര്‍ക്കായി ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.