Home Headline 53-മത് കെ.സി.വൈ.എൽ ജന്മദിനാഘോഷവും, മലബാർ റീജിയൻ സെനറ്റും നടത്തപ്പെട്ടു.

53-മത് കെ.സി.വൈ.എൽ ജന്മദിനാഘോഷവും, മലബാർ റീജിയൻ സെനറ്റും നടത്തപ്പെട്ടു.

327

കണ്ണൂർ: കെ.സി.വൈ.എൽ മലബാർ റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, രാവിലെ 9 30 ന് ബറുമറിയം പാസ്റ്റർ സെന്റർ ഡയറക്ടർ റവ.ഫാ.ജോസ് നെടുങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഡയറക്ടർ ശ്രീ ഡോമിനിക്ക് പയറ്റുകാലായിൽ കെ.സി.വൈ.എൽ പതാകയുയർത്തി സന്ദേശം നൽകുകയും, സെക്രട്ടറി അമൽ അബ്രഹാം വെട്ടിക്കാട്ടിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് കെ.സി.വൈ.എൽ ജന്മദിനകേക്ക് മുറിക്കുകയും യുവജനങ്ങളും ആയി മധുരം പങ്കിടുകയും ചെയ്തു. അതേത്തുടർന്നുണ്ടായ യോഗത്തിൽ വൈസ് പ്രസിഡന്റ് അനുമോൾ ബിജു സ്വാഗതമാശംസിച്ചു, റീജിയൻ ചാപ്ലിൻ ഫാ.ബിബിൻ കണ്ടോത്ത് ആമുഖ പ്രഭാഷണം നടത്തുകയും, റവ.ഫാ.ജോസ് നെടുങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്യ്‌തു സംസാരിക്കുകയും ചെയ്തു. റീജിയൻ സിസ്റ്റർ അഡ്വൈസർ സിസ്റ്റർ അനെറ്റ്സി യോഗത്തിനു ആശംസകൾ അറിയിച്ചു. യുവജനങ്ങൾ കെ.സി.വൈ.എൽ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മടമ്പം ഫൊറോനാ പ്രസിഡന്റ് ഡെന്നോ ജോയ് യോഗത്തിന് നന്ദി അറിയിച്ചു. ട്രഷറർ സിജിൽ രാജു വലിയവീട്ടിൽ, ജോ.സെക്രട്ടറി അനുപ്രിയ പി ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.