Home Headline കെ.സി.വൈ.എല്‍ 2020-21 പ്രവര്‍ത്തന വര്‍ഷത്തെ 2-ാം മത് സെനറ്റ് മീറ്റിംഗ് നടത്തി

കെ.സി.വൈ.എല്‍ 2020-21 പ്രവര്‍ത്തന വര്‍ഷത്തെ 2-ാം മത് സെനറ്റ് മീറ്റിംഗ് നടത്തി

275

തെളളകം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2020-21 പ്രവര്‍ത്തന വര്‍ഷത്തെ 2-ാം മത് സെനറ്റ് സമ്മേളനം കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസില്‍ വച്ച് നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സെനറ്റ് യോഗം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സെനറ്റ് മീറ്റിംഗുകള്‍ കൂടുതല്‍ ചര്‍ച്ചാവേദികളായി മാറേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൊറോന അടിസ്ഥാനത്തില്‍ സെനറ്റംഗങ്ങള്‍ ഇരിക്കുകയും ഫൊറോന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അതിരൂപത ചാപ്‌ളയിന്‍ ഫാ.ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത സിസ്റ്റര്‍ അഡൈ്വവസര്‍ സി.ലേഖ (SJC), ജനറല്‍ സെക്രട്ടറി ബോഹിത്ത് ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, ജോയിന്റ് സെക്രട്ടറി അച്ചു അന്ന റ്റോം തുടങ്ങിയവര്‍ സെനറ്റ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നായി 150-ഓളം യുവജനങ്ങള്‍ സെനറ്റില്‍ സംബന്ധിച്ചു.