Home Headline കിടങ്ങൂര്‍ ലിറ്റല്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയുടെ 65-ാം വാര്‍ഷികം ആഘോഷിച്ചു

കിടങ്ങൂര്‍ ലിറ്റല്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയുടെ 65-ാം വാര്‍ഷികം ആഘോഷിച്ചു

610

കിടങ്ങൂര്‍: ലിറ്റല്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയുടെ 65-ാം വാര്‍ഷികാഘോഷങ്ങള്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 മഹാമാരിയുടെ കരാളഹസ്തങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അനേകര്‍ക്ക് ലൂര്‍ദ്ദ് ആശുപത്രിയിലെ ജീവനക്കാര്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തെളിയിച്ച ദൈവദൂതന്മാരായിരുന്നുവെന്ന് മോന്‍സ് ജോസഫ് ഉദ്ഘാടപ്രസംഗത്തില്‍ പറഞ്ഞു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി.ഡോ.കരുണ അധ്യക്ഷതവഹിച്ചു. 2019-ല്‍ ഒ.പി വിഭാഗം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ആശുപത്രിയുടെ ഐ.പി വിഭാഗം ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിജോ ജോസ്, കിടങ്ങൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു കെ.ആര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ.ബിനു കുന്നത്ത്, കിടങ്ങൂര്‍ ഫൊറോന വികാരി ഫാ.ജോയി കട്ടിയാങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോവിഡ് സെല്ലിന്റെ നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ മികച്ച സേവനം കാഴ്ചവെച്ച ഡോ.അനൂപ് രാജനെ ആദരിച്ചു. ആശുപത്രി ഡയറക്ടര്‍ സി.ഡോ.ആന്‍ ജോസ് (എസ്.വി.എം) സ്വാഗതവും, ജോയിന്റ് ഡയറക്ടര്‍ സി.സുനിത (എസ്.വി.എം) നന്ദിയും പറഞ്ഞു. ആശുപത്രി സ്റ്റാഫിന്റെയും, വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.