Home Headline മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.

407

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിലേക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. ശ്രീപുരം ബറു മറിയം പാസ്റ്റർ സെന്റർ ഡയറക്ടർ റവ ഫാദർ ജോസ് നെടുങ്ങാട്ട്, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത്, പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഫാദർ സുനിൽ പാറക്കൽ, മാസ്സ് സ്റ്റാഫംഗം ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു. മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന കോ വിഡ് 19 സഹായ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സാനിറ്റൈസർ, മാസ്ക്, പി പി ഇ കിറ്റ്, ഗ്ലൗസ്, ഡിസ്‌പോകാൻആൽക്കഹോൾ, പാരസെറ്റമോൾ, ഡെക്സലാബ്4mg, അടങ്ങിയ മെഡിക്കൽ കിറ്റുകൾ ആണ് മേഴ്സി ഹോസ്പിറ്റലിന് കൈമാറിയത്.