Home Headline കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍

കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍

195

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ വാര്‍ഷിക കൂടിവരവിന് അവസരം ഒരുക്കുന്നതൊടൊപ്പം പൊതുസമൂഹത്തിന് വിജ്ഞാനവും വിനോദവും പകരുന്ന ക്രമീകരണങ്ങളോടെയാണ് സ്വാശ്രയസംഘ മഹോത്സവം അണിയിച്ചൊരുക്കുന്നത്. സ്വാശ്രയസംഘ മഹോത്സവത്തിനോടനുബന്ധിച്ച് കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, സ്വാശ്രയസംഘ കലാപരിപാടികള്‍, കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകളും എക്‌സിബിഷനുകളും, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, വിവിധങ്ങളായ വിസ്മയകാഴ്ചകള്‍, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗദികളുടെയും പ്രദര്‍ശനവും വിപണനവും, കാര്‍ഷിക അവാര്‍ഡ് സമര്‍പ്പണം, മെഡിക്കല്‍ ക്യാമ്പുകള്‍, പൗരാണിക തനിമ പകരുന്ന ഭക്ഷണ ശാലകള്‍, സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം, മത സാമൂഹ്യ രാഷ്ട്രിയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസം പ്രദാനം ചെയ്യുന്ന പാര്‍ക്ക് തുടങ്ങിയ വിവിധങ്ങളായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു. സ്വാശ്രയസംഘ മഹോത്സവത്തോടനുബന്ധിച്ച് വിവിധങ്ങളായ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ക്രമീകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടുക.