മടമ്പം: പി.കെ.എം സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നും തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് സെലക്ഷന് ലഭിച്ച നയന അന്ന സജി, നിയ ജോസ് എന്നിവരെയും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്ക് സെലക്ഷന് ലഭിച്ച ഗോപിക കെ.കെ, സ്നേഹ റിഷ എന്നിവരെയും ആദരിച്ചു. തൃക്കടമ്പ് ജനമൈത്രി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളത്തില്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉപകാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സി.ഡോ.ജെസി എന്‍.സി, വൈസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.