Home Europe UKKCA യുടെ 2021 ബാഡ്മിൻ്റൺ ടൂർണമെൻ്റിന് ഉജ്വല സമാപനം

UKKCA യുടെ 2021 ബാഡ്മിൻ്റൺ ടൂർണമെൻ്റിന് ഉജ്വല സമാപനം

314

UKKCA യുടെ 2021 ബാഡ്മിൻ്റൺ ടൂർണമെൻ്റിന് ഉജ്വല സമാപനം.മിക്സഡ് ഡബിൾസിൽ ടെസ്സാ അനി ജോസഫ്, ജെഫ് അനി ജോസഫ് സഖ്യവും, മെൻസ് ഡബിൾസിൽ സിബു ജോൺ അനീഷ് തോമസ് സഖ്യവും, വുമൺസ് ഡബിൾസിൽ ഫ്ലാവിയ ജോൺ, ശിൽപ്പാ ജോസ് സഖ്യവും ജേതാക്കൾ. കോവിഡ് മൂലം ഒരു ഇടവേളയ്ക്കു ശേഷം നടന്ന ബാഡ്മിൻറൺ ടൂർണമെൻ്റ് അണ പൊട്ടിയൊഴുകിയ ആവേശവുമായി എത്തിയ കായിക പ്രേമികൾ നെഞ്ചിലേറ്റി വിജയക്കുറിയണിയിച്ചു. ലെസ്റ്ററിലെ ബ്യൂച്ചാം കോളേജ് ഡിസംബർ 11 ന് ഉത്ഘാടനം നടക്കുമ്പോൾ തന്നെ കായിക പ്രേമികളുടെ നിറസാന്നിധ്യത്തിലൂടെ ഉത്സവ പ്രതീതിയിലമർന്നിരുന്നു. ബാഡ്മിൻറൺ ടൂർണമെൻ്റിന് ശോഭയേകാൻ യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തണുപ്പും ദൂരവും കണക്കിലെടുക്കാതെ കുടുംബ സമേതമെത്തിയവർ ഏറെയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ പോരായ്മകളും പാളിച്ചകളുമില്ലാതെ മത്സരങ്ങൾ സംഘടിപ്പിയ്ക്കായി ആതിഥേയ യൂണിറ്റായ ലെസ്റ്റർ യൂണിറ്റിലെ മെബിൻ ജെ മാത്യുവും, ജോർജ്ജ് കളപ്പുരയ്ക്കലും ലെസ്റ്റർ യൂണിറ്റ് ഭാരവാഹികളും ബാഡ്മിൻ്റൺ ടൂർണമെൻ്റ് കോർഡിനേറ്റർ എബി കുടിലിനോടും മറ്റ് യു കെ കെ സി എ സെൽട്രൽ കമ്മറ്റിയംഗങ്ങളോടൊപ്പം കൈകോർത്തപ്പോൾ വിരിഞ്ഞത് ഒത്തൊരുമയുടെയും, സംഘാടക മികവിൻ്റെയും ജനപങ്കാളിത്തത്തിൻ്റെയും നറുമലരുകൾ. എല്ലാ മത്സരയിനങ്ങളിലും സമ്മാനങ്ങൾ നേടിയ. സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റിന് സമ്മാന പെരുമഴയുടെ പുതുചരിത്രം രചിച്ചു. നാളെയുടെ ബാഡ്മിൻ്റൺ വാഗ്ദാനങ്ങളായി ജെഫ് അനിയെയും ശിൽപ്പ ജോസിനെയും തെരെഞ്ഞെടുത്ത് ആദരിച്ചു.

Our Proud Sponsors of the badminton tournament

Allied Mortgages
Sejin Kaithaveli and Family Stock on trend
Passion Health care Leicester
Shibu Chirakkara Coventry
Trinity Interiors Liverpool
Sibyl Pulimoottil Eadens Fish
Chacko Contractor’s Humberside
Binoy Thayyil Stock on Trend
Sibu John Keenthananickal and
Kudilil Family

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA