Home Europe UKKCA ഡയറക്ടറി യുടെ Front page രൂപകൽപ്പനയുടെ സൃഷ്ടികൾ ക്ഷണിയ്ക്കുന്നു

UKKCA ഡയറക്ടറി യുടെ Front page രൂപകൽപ്പനയുടെ സൃഷ്ടികൾ ക്ഷണിയ്ക്കുന്നു

197

UK-യിലെ മുഴുവൻ ക്നാനായക്കാരുടെയും വിവരങ്ങളും ചിത്രങ്ങളും കോർത്തിണക്കി നിർമ്മിയ്ക്കുന്ന സമ്പൂർണ്ണ ഡയറക്ടറിയ്ക്ക് ആകർഷകമായ Front Page നിർമ്മിയ്ക്കാനുള്ള സുവർണ്ണാവസരം UK യിലെ ക്നാനായക്കാർക്ക് ലഭിയ്ക്കുകയാണ്. UK യിലെ തനിമയിൽ പുലരുന്ന ജനങ്ങളുടെ വിവരങ്ങളും, UKKCA യുടെ നാൾവഴികളും പ്രതിപാദിയ്യ്ക്കുന്ന UKKCA ഡയറക്ടറി ഓരോ ക്നാനായ ഭവനങ്ങളിലുമെത്തുമ്പോൾ ഒരുമയുടെ മക്കൾ ഒരു പുസ്തകത്താളുകളിൽ ഒരുമിയ്ക്കുന്ന സുന്ദര സങ്കൽപ്പമാണ് യാഥാർത്ഥ്യമാവുന്നത്. UK യിലെ ക്നാനായക്കാർക്ക് സ്വന്തമായ ക്നാനായ ഗോത്രപിതാവ് ക്നായിത്തോമായുടെ അർദ്ധ കായ വെങ്കല പ്രതിമയുടെ ചിത്രവും, UKKCA യുടെ ലോഗോയും Front Page രൂപകൽപ്പനയിൽ ഉൾപ്പെടുത്തേണ്ടതാണ്. അതോടൊപ്പം UKKCA ഡയറക്ടറിയ്ക്ക് ആകർഷകവും അനുയോജ്യവുമായ ഒരു പേരും നിർദ്ദേശിയ്ക്കേണ്ടതാണ്. 2022 ജനുവരി 20 നു മുമ്പ് entry കൾ ലഭിയ്ക്കേണ്ടതാണ്. ഡയറക്ടറി front പേജിൻ്റെ രുപകൽപ്പനകൾ UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിയ്ക്ക് whatsApp-ലൂടെ അയച്ചുകൊടുക്കാവുന്നതാണ്.